വൈജാത്യം (കവിത)
വൈജാത്യം
ഓടി തുടങ്ങുമ്പോള്‍
മുന്നില്‍ തന്നെയായിരുന്നു.
അശ്രാന്തം പരിശീലിച്ചിരുന്നു.
കൃത്യമായ ആസൂത്രണവും
പിഴപറ്റാത്ത തന്ത്രവും
കൈമുതലായുണ്ടായിരുന്നു.
പക്ഷെ, പിഴച്ചുപോയി.
ജീവിതം പഠിപ്പിക്കുന്നു വീണ്ടും
അപ്രിയമായൊരു സത്യം കൂടി —
നിക്കറിന്റെ കുടുക്കൊന്നഴിഞ്ഞാല്‍
എത്ര വലിയ ഓട്ടക്കാരനായിട്ടെന്ത്?
നിപുണരെ സമര്‍ത്ഥമായി
പരാജപ്പെടുത്തുകയും
അയോഗ്യരെ വിദഗ്ദമായി
യോഗ്യരാക്കുകയും ചെയ്യുന്ന
വൈജാത്യത്തെ
നിങ്ങളെന്ത് വിളിക്കും?